Asianet News MalayalamAsianet News Malayalam

വൈകിട്ട് കോഴിയെ പിടിച്ചു, വീട്ടുകാരെ കണ്ടതോടെ പാഞ്ഞു; രോഷ്നി കരുതിയ പോലെ രാത്രിയെത്തി പെരുമ്പാമ്പ്, പിടിയിൽ

സ്ഥലത്ത് എത്തിയ റോഷ്നി കോഴിയെ മാറ്റണ്ട പാമ്പ് ഇനിയും വരും അപ്പോൾ അറിയിക്കാൻ നിർദേശം നൽകി മടങ്ങി, രോഷ്നി കരുതിയ പോലെ തന്നെ...

kerala forest officer snake catcher Roshni python hunt latest news asd
Author
First Published Sep 26, 2023, 9:36 PM IST

തിരുവനന്തപുരം: രാത്രിയിൽ ഭീതി പരത്തിയ രണ്ടു പെരുമ്പാമ്പുകളെ വനം വകുപ്പ് ആർ ആർ ടീ അംഗം റോഷ്നി ജി എസ് എത്തി പിടികൂടി. തിങ്കളാഴ്ച രാത്രിയോടെ ഈ പെരുമ്പാമ്പുകളെ കോട്ടൂർ ശംഭു താങ്ങി, വിതുര കോട്ടിയതറ എന്നിവിടങ്ങളിൽ നിന്ന് ആണ് പിടികൂടിയത്. കോട്ടൂരിൽ വൈകുന്നേരത്തോടെ ആയിരുന്നു കോഴിയെ പിടിക്കുന്ന പാമ്പിനെ വീട്ടുകാർ കണ്ട് വനം വകുപ്പിനെ അറിയിച്ചത്. എന്നാൽ ബഹളം കേട്ട് കോഴിയുമായി മാളത്തിൽ കയറാൻ കഴിയാതെ പാമ്പ് കോഴിയെ ഉപേക്ഷിച്ച് പോയി.

മഴ കഴിഞ്ഞെന്ന് കരുതണ്ട! ആൻഡമാനിൽ ശക്തികൂടിയ ന്യൂനമർദം രൂപപ്പെടുന്നു, കേരളത്തിൽ 3 നാൾ ശക്തമായ മഴക്ക് സാധ്യത

സ്ഥലത്ത് എത്തിയ റോഷ്നി കോഴിയെ മാറ്റണ്ട പാമ്പ് ഇനിയും വരും അപ്പോൾ അറിയിക്കാൻ നിർദേശം നൽകി റോഷ്നി മടങ്ങി. തുടർന്ന് രാത്രിയോടെ കോഴിയെ പിടികൂടാൻ വീണ്ടും പെരുമ്പാമ്പ് എത്തുകയും വീട്ടുകാർ വനം വകുപ്പിനെ വീണ്ടും അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞ് റോഷ്നി എത്തി പാമ്പിനെ വളരെ ശ്രമപ്പെട്ടു പിടികൂടുകയായിരുന്നു. തുടർന്ന് ആണ് വിതുറയിൽ കോട്ടിയ തറ പ്രകാശിന്‍റെ വീട്ടിലെ പറമ്പിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടിയത്. രണ്ടു പാമ്പുകൾക്കും പന്ത്രണ്ട് അടിയോളം നീളവും 20 കിലോയിൽ അധികം ഭാരവുമുണ്ട്. ഇവയെ വനം വകുപ്പ് ആസ്ഥാനത്ത് എത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം കഴിഞ്ഞ ആഴ്ച മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നല്ല മഴയത്ത് ഏന്തി വലിഞ്ഞ് വൈദ്യുതി പോസ്റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് മരിച്ചു എന്നതാണ്. മലപ്പുറം താനൂരിലായിരുന്നു സംഭവം. മഴയത്ത് വൈദ്യുതി പോസ്റ്റില്‍ നിന്ന് ലൈനിലേക്ക് കയറിയ പെരുമ്പാമ്പിന് ഷോക്കേൽക്കുയായിരുന്നു. വൈദ്യുതി ബന്ധം ഒഴിവാക്കി കെ എസ് ഇ ബി തൊഴിലാളികൾ പാമ്പിനെ താഴെ ഇറക്കി. എന്നാൽ പാമ്പിന് ജീവൻ നഷ്ടമായിരുന്നുവെന്ന് കെ എസ് ഇ ബി തൊഴിലാളികൾ വ്യക്തമാക്കുകയായിരുന്നു.

വലിഞ്ഞുകയറി മുകളിലെത്തിയപ്പോൾ പണികിട്ടി! മലപ്പുറം താനൂരിൽ പോസ്റ്റിൽ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

Follow Us:
Download App:
  • android
  • ios