ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനുകൾക്ക് പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും
തൃശൂര്‍: ദീപാവലി പ്രമാണിച്ച് ബെംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. 16ന് ഉച്ച തിരിഞ്ഞ് മൂന്നിന് ബെംഗളൂരു എസ്.എം.വി.ടിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.20ന് സ്‌പെഷല്‍ ട്രെയിന്‍ കൊല്ലത്തെത്തും. 17ന് രാവിലെ 10.45ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ പിറ്റേന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ബെംഗളൂരു കണ്‍ടോണ്‍മെന്റ് സ്റ്റേഷനില്‍ എത്തും. 21ന് രാത്രി 11ന് എസ്.എം.വി.ടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്തെത്തും. 22ന് വൈകീട്ട് അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ 9.45ന് ബാഗ്‌സൂരു കണ്‍ടോണ്‍മെന്റ് സ്റ്റേഷനില്‍ എത്തും. രണ്ട് എ.സി ടു ടയര്‍ കോച്ച്, മൂന്ന് എ.സി ത്രീ ടയര്‍ കോച്ച്, 11 സ്ലീപ്പര്‍ ക്ലാസ് കോച്ച്, നാല് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ച്, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ച് കം ലഗേജ് ബ്രേക്ക് വാന്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മംഗളൂരുവിലേക്കും ചെന്നൈയിലേക്കും സ്പെഷ്യൽ ട്രെയിൻ
ദീപാവലി പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് മംഗളൂരുവിലേക്കും സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. 20ന് ഉച്ചയ്ക്ക് 12.15ന് ചെന്നൈ സെന്‍ട്രലില്‍ നിന്നാരംഭിക്കുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ എട്ടിന് മംഗലൂരുവിലെത്തും. 21ന് വൈകീട്ട് 4.35ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ പത്തേക്കാലിന് ചെന്നൈയില്‍ എത്തും. ഏഴ് എ.സി ത്രീ ടയര്‍ കോച്ച്, നാല് എ.സി ത്രീ ടയര്‍ എക്കോണമി കോച്ച്, അഞ്ച് സ്ലീപ്പര്‍ ക്ലാസ് കോച്ച്, ഒരു സെക്കന്‍ഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ച് എന്നിവ ട്രെയിനിലുണ്ടായിരിക്കും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, മാഹി, തലശേരി, കണ്ണൂര്‍, കാസര്‍ഗോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
21ന് വൈകീട്ട് വൈകുന്നേരം 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സ്‌പെഷല്‍ ട്രെയിന്‍ പിറ്റേന്ന് രാവിലെ 11.10ന് ചെന്നൈ എഗ്മൂരില്‍ എത്തും. 22ന് ഉച്ചയ്ക്ക് ചെന്നൈ എഗ്മൂരില്‍ നിന്ന് തുടങ്ങുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ എട്ടിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. 16 എ.സി ത്രീ ടയര്‍ കോച്ച്, രണ്ട് സ്ലീപ്പര്‍ കോച്ച്, രണ്ട് ജനറേറ്റര്‍ കാര്‍ കോച്ച് എന്നിവ ട്രെയിനില്‍ ഉണ്ടാകും. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.


