വേണു രാജാമണിയുടെ കാലാവധി ഈ മാസം 16 ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ച്ച കൂടി മാത്രം നീട്ടിയത്

ദില്ലി: കേരള ഹൗസിലെ ഓഫീസർ ഓൺ സെപ്ഷ്യ ൽ ഡ്യൂട്ടി തസ്തികയിൽ വേണു രാജാമണിയുടെ കാലാവധി രണ്ടാഴ്ച്ച കൂടി നീട്ടി സംസ്ഥാന സർക്കാർ. വേണു രാജാമണിയുടെ കാലാവധി ഈ മാസം 16 ന് അവസാനിക്കാനിരിക്കെയാണ് രണ്ടാഴ്ച്ച കൂടി മാത്രം നീട്ടിയത്. അതിനു ശേഷം തസ്തിക തുടരുമോ എന്നതിൽ വ്യക്തതയില്ലെങ്കിലും കേരള സർക്കാരിന്റെ ദില്ലിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി ഐ എഫ് എസിന്റെ സേവനം സർക്കാർ അവസാനിപ്പിച്ചേക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഈ മാസം പതിനാറിന് സേവനം അവസാനിക്കാനിരിക്കെ ആണ് വേണു രാജാമണിക്ക് രണ്ടാഴ്ച്ചത്തേക്ക് കൂടി മാത്രമാണ് കാലാവധി നീട്ടി നൽകിയത്. 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് തുല്യമായ റാങ്കിലായിരുന്നു നിയമനം. കേരള ഹൌസിലെ കൊച്ചിൻ ഹൌസിൽ ഓഫീസ് നൽകി സ്റ്റാഫിനെയും നിയമിച്ചു. വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവർത്തിക്കാനാണ് വേണു രാജാമണിയെ നിയമിച്ചത്.

'ഉച്ചഭക്ഷണ' പ്രതിസന്ധിയുടെ കാരണം ഇതാണ്, 'കേന്ദ്ര വീഴ്ച' എണ്ണിയെണ്ണി പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

2022 ൽ ഒരു വർഷം കൂടി സേവനം നീട്ടിനൽകിയിരുന്നു. ഈ മാസം 16 ന് കാലാവധി അവസാനിക്കാനിരിക്കെ മുപ്പത് വരെ നീട്ടി പുതിയ ഉത്തരവ് ഇറക്കി. ഇനി ഇത് നീട്ടുമോ എന്ന് വ്യക്തതയില്ലെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വേണുരാജാമണിയെ ഒ എസ് ഡി യായി നിയമിക്കുമ്പോൾ കേരളഹൌസിലെ പ്രത്യേക പ്രതിനിധി പദവി ഒഴിഞ്ഞുകിടക്കുയായിരുന്നു. പിന്നീട് മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി കേരളഹൌസിൽ നിയമിച്ചു. ഒരേതലത്തിലുള്ള രണ്ട് പദവികൾ സൃഷ്ടിച്ച് സർക്കാർ പണം പാഴാക്കുന്നു എന്ന ആരോപണവും ഉയർന്നിരുന്നു. ഇതോടെയാണ് കേരള സർക്കാരിന്റെ ദില്ലിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി ഐ എഫ് എസിന്റെ സേവനം സർക്കാർ അവസാനിപ്പിച്ചേക്കും എന്ന സൂചനകൾ ശക്തമായത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം