രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോ​ഗം മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാറാണ് ഉദ്ഘാടനം ചെയ്തത്. 

ആലപ്പുഴ: കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനിയറിം​ഗ് യൂണിറ്റ് അസോസിയേഷൻ (KIFEUA) ആലപ്പുഴ ജില്ലാ സമ്മേളനം ഭരണിക്കാവ് പഞ്ചായത്ത്, ജില്ലാ ഹാളിൽ ഇന്ന് നടന്നു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോ​ഗം മാവേലിക്കര എംഎൽഎ എം എസ് അരുൺ കുമാറാണ് ഉദ്ഘാടനം ചെയ്തത്.

കെഎസ്ഇബിഎൽ ഡയറക്ടർ ആർ സുഖു, കെഐഎഫ്ഇയുഎ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ് ദേവരാജ് , ജില്ലാ ജനറൽ സെക്രട്ടറി ശശി സ്റ്റീൽലാൻഡ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ കെ ബാബു, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ ദീപ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത ചെറുകഥാകൃത്തായ ഇലിപ്പക്കുളം രവീന്ദ്രനെയും കവി മായാ വാസുദേവിനെയും ചടങ്ങിൽ ആദരിച്ചു. കലാ- കായിക ഇനങ്ങളിൽ മികവ് പ്രകടിപ്പിച്ച വർക്ക് ക്ഷോപ് ഉടമകളുടെ കുട്ടികളെയും അനുമോദിച്ചു.