മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ ആണ് പിടിയിലായത്

അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും 9 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്റെ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ (31) ആണ് പിടിയിലായത്.

ന്യൂ ഇയറും ക്രിസ്മസും, കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ വിവരം പുറത്തായി; യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ

പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലതവണയായി 9 ലക്ഷം രൂപ യുവതിയിൽ നിന്നും കൈകലാക്കുകയും ആണ് ഉണ്ടായത്. ഇത്തരത്തിൽ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജേഷ് എം കെ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത വേങ്ങര സ്വദേശിയെ കബളിപ്പിച്ച് ഒരു കോടി 8 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായി എന്നതാണ്. ബീഹാർ സ്വദേശി അനീഷ് കുമാർ സോനുവാണ് മലപ്പുറം സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ട്രേഡിങ്ങിലൂടെ മികച്ച ലാഭം നേടി തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ബീഹാറിലെ രൂപസ്പൂറിൽ നിന്നാണ് പ്രതി അനീഷ് കുമാർ സോനുവിനെ മലപ്പുറം സൈബർ ക്രൈം പൊലീസ് പിടികൂടിയത്. വേങ്ങര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, മലപ്പുറം സൈബർ ക്രൈം പൊലീസിന് കൈമാറിയിരുന്നു. സൈബർ പൊലീസിന്റെ അന്വേഷണത്തിൽ ആദ്യം ഡൽഹി, ഹരിയാന സ്വദേശികൾ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അനീഷ് കുമാർ സോനുവിലേക്ക് അന്വേഷണം എത്തിയത്. മലപ്പുറം സൈബർ സ്‌ക്വാഡ് അംഗങ്ങൾ ദിവസങ്ങളോളം ബിഹാറിൽ ക്യാമ്പ് ചെയ്താണ് അനീഷ് കുമാർ സോനുവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.