Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ ആഹ്വാനം ചെയ്ത മൂന്ന് പേർ കൂടി പിടിയിൽ

കൊവിഡ് പ്രോട്ടോക്കോളിനെതിരെ എന്ന അർത്ഥം വരുന്ന എഗെയ്ൻസ്റ്റ് കൊവിഡ് പ്രോട്ടോക്കോൾ (AGAINST COVID PROTOCOL) എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയുമായിരുന്നു ഇവർ പ്രചാരണം നടത്തിയിരുന്നത്

Kerala police arrested three people for campaigning against covid protocol
Author
Kochi, First Published Sep 25, 2020, 8:08 PM IST

കൊച്ചി: കൊവിഡ് പ്രൊട്ടോകോൾ ലംഘിക്കാൻ  സാമൂഹ്യ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേർ കൂടി എറണാകുളത്ത് അറസ്റ്റിലായി. മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് റഫീഖ് (42), കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഗീസ് ജോസഫ് (68), തൃശ്ശൂർ ചാഴൂർ സ്വദേശി വിനോദ് മാധവൻ (55) എന്നിവരാണ് പിടിയിലായത്.

കൊവിഡ് പ്രോട്ടോക്കോളിനെതിരെ എന്ന അർത്ഥം വരുന്ന എഗെയ്ൻസ്റ്റ് കൊവിഡ് പ്രോട്ടോക്കോൾ (AGAINST COVID PROTOCOL) എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയുമായിരുന്നു ഇവർ പ്രചാരണം നടത്തിയിരുന്നത്. ഈ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹൈക്കോടതി ജംഗ്ഷനിൽ സമരം നടത്താൻ ഇവർ തീരുമാനിച്ചിരുന്നു. ഈ നീക്കം പൊലീസ് അറസ്റ്റോടെ പാളി.

Follow Us:
Download App:
  • android
  • ios