റോഡിലൂടെ ആ സമയത്ത് സഞ്ചരിച്ച മറ്റ് വാഹനങ്ങൾക്ക് വലിയ ശല്യമാണ് യുവാക്കൾ ഉണ്ടാക്കിയത്. ഇവരുടെ യാത്രകണ്ട് സഹികെട്ട് പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാർ ഇത് പകർത്തുകയായിരുന്നു

മൂന്നാർ: മൂന്നാറിൽ കാറിൽ അപകടയാത്ര നടത്തിയ യുവാക്കൾക്കെതിരെ എം വി ഡി അന്വേഷണം തുടങ്ങി. തിരക്കുള്ള മൂന്നാർ - വട്ടവട റോഡിൽ വ്യാഴാഴ്ചയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. കാറിന്‍റെ ഡോറിലിരുന്ന് അവർ വലിയ തോതിലുള്ള അഭ്യാസപ്രകടനമാണ് നടത്തിയത്.

View post on Instagram

റോഡിലൂടെ ആ സമയത്ത് സഞ്ചരിച്ച മറ്റ് വാഹനങ്ങൾക്ക് വലിയ ശല്യമാണ് യുവാക്കൾ ഉണ്ടാക്കിയത്. ഇവരുടെ അപകട യാത്രകണ്ട് സഹികെട്ട് പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാർ ഇത് പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്തരം അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപ‍ടിയുണ്ടാകുമെന്നും എം വി ഡി ഉദ്യോഗസ്ഥർ അറിയിച്ചു.

'ശ്രീ അജിത് കുമാർ സാർ സിന്ദാബാദ്‌, ധനമന്ത്രിയാക്കണം', മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി അൻവർ

10 വർഷം കഴിഞ്ഞവർക്കടക്കം ആധാർ കാർഡിൽ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ, പുതുക്കലിലെ 'ഫ്രീ' നീട്ടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം