Asianet News MalayalamAsianet News Malayalam

അടിമുടി മാറ്റങ്ങൾക്കൊരുങ്ങി സംസ്ഥാനത്തെ അംഗൻവാടികൾ

സംസ്ഥാനത്തെ അംഗന്‍വാടി വര്‍ക്കര്‍മാരുടെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പത്താം തരത്തിൽ നിന്നും പ്ലസ്ടു ആക്കാൻ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സർക്കാരിന് ശുപാർശ നൽകി. അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ നിലവാരവും ഉയര്‍ത്തി അംഗൻവാടികളെ അടിമുടി മിനുക്കുകയാണ് ലക്ഷ്യം. 

kerala social justice department recommend big changes in nurseries
Author
Thiruvananthapuram, First Published Jan 26, 2019, 3:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗൻവാടികളിൽ അടിമുടി മാറ്റങ്ങൾക്ക് ശുപാർശ ചെയ്ത് സാമൂഹ്യനീതി വകുപ്പ്. അംഗന്‍വാടികൾ വിട്ട് എൽകെജിയിലേക്ക് കുട്ടികൾ കൊഴിയുന്ന സാഹചര്യത്തിലാണ് സാമൂഹ്യനീതി വകുപ്പിന്‍റെ ഇടപെടൽ.  അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ നിലവാരവും ഉയര്‍ത്തി അംഗൻവാടികളെ അടിമുടി മിനുക്കുകയാണ് ലക്ഷ്യം.

 സംസ്ഥാനത്തെ അംഗന്‍വാടി വര്‍ക്കര്‍മാരുടെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പത്താം തരത്തിൽ നിന്നും പ്ലസ്ടു ആക്കാൻ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സർക്കാരിന് ശുപാർശ നൽകി. ശിശു വികസന പദ്ധതി ഓഫീസര്‍ക്ക് ബ്ലോക്ക് വനിതാ വികസന ഓഫീസറുടെ അധിക ചുമതല നല്‍കും. സംയോജിത ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് പഞ്ചായത്ത് തലത്തില്‍ വനിതാശിശുക്ഷേമ ഓഫീസറുടെ ചുമതലയുമുണ്ടാകും. കേന്ദ്ര-സംസഥാന പദ്ധതി വിതരണവുമായി ബന്ധപ്പെട്ടാണ് അധികചുമതലകള്‍ തീരുമാനിക്കുന്നത്. ഇതോടൊപ്പം എല്ലാ പഞ്ചായത്തിലും വനിതാശിശുക്ഷേമ കേന്ദ്രങ്ങള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്.

ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമൂഹ്യനീതിവകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. യോഗ്യതയുടെയും വകുപ്പ് തല പരീക്ഷയുടെയും അടിസ്ഥാനത്തിലാകും എല്ലാ വകുപ്പുകളിലെയും സ്ഥാനക്കയറ്റം. ആയ, വാച്ച്മാന്‍ എന്നിവര്‍ക്ക് സമൂഹ്യനീതി വകുപ്പില്‍ ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഓഫീസറാകാനുള്ള അവസരവും നൽകും. അംഗനവാടികളിലേക്ക് കൂടുതൽ കുട്ടികളെ എത്തിക്കാനുളള നടപടികൾക്കും വകുപ്പ് രൂപം നൽകും
 

Follow Us:
Download App:
  • android
  • ios