കേരളീയം 2023: ഭിന്നശേഷിക്കാര്‍ക്ക് കലാപ്രകടനം അവതരിപ്പിക്കാന്‍ അവസരം
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഭാവികേരളം എങ്ങോട്ട് എന്നുമുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ട് സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയില്‍ കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കുവാന്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്ക് അവസരം. പരിപാടിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവരും അനുബന്ധ സ്ഥാപനങ്ങളും https://www.culturedirectorate.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2478193,
കേരളീയം: നവകേരളത്തിന്റെ രൂപരേഖയുമായി 25 സെമിനാറുകള്‍
കേരളീയം 2023ല്‍ ഭാവി കേരളത്തിന്റെ രൂപരേഖയുമായി 25 സെമിനാറുകള്‍. നവംബര്‍ രണ്ടുമുതല്‍ ആറുവരെയുള്ള അഞ്ചുദിവസങ്ങളിലാണ് പ്രതിദിനം അഞ്ചു സെമിനാറുകളിലായി നവകേരളത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുക. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളും ഭാവികേരളം എങ്ങോട്ട് എന്നുമുള്ള വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുകൊണ്ടാവും രാജ്യാന്തര-ദേശീയ പ്രതിഭകള്‍ അടങ്ങുന്ന പാനലിസ്റ്റുകള്‍ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍, ചരിത്രകാരന്‍ പ്രൊഫ.റോബിന്‍ ജെഫ്രി, മാഗ്‌സെസെ പുരസ്‌കാര ജേതാവ് ബേസ്വാദ വില്‍സണ്‍, മുന്‍കേന്ദ്രമന്ത്രി മണി ശങ്കര്‍ അയ്യര്‍, സാമ്പത്തിക വിദഗ്ധരായ കെ.എം.ചന്ദ്രശേഖര്‍, ബാര്‍ബറ ഹാരിസ് വൈറ്റ്, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡബ്ല്യൂ.ആര്‍.റെഡ്ഡി, ഡോ. എം.വി.പിളള, ഡോ.കെ.ശ്രീനാഥ് റെഡ്ഡി, രാജ്യാന്തരലേബര്‍ സംഘടനാ പ്രതിനിധികളായ സയ്ദ് സുല്‍ത്താന്‍ അഹമ്മദ്, സുക്തി ദാസ്ഗുപ്ത എന്നിവരടങ്ങുന്ന രാജ്യാന്തര പ്രശസ്തര്‍ സെമിനാറുകളിലെ വിവിധ സെഷനുകളില്‍ പങ്കെടുക്കും.
കേരളത്തിന്റെ ഭാവിക്കുവേണ്ട സാമ്പത്തിക ബദലുകള്‍, കേരളത്തിന്റെ സമ്പദ്ഘടന, മഹാമാരികളെ കേരളം അതിജീവിച്ചത് എങ്ങനെ, മാറുന്ന കാലത്തെ ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യങ്ങളും തുടങ്ങി കേരള സമൂഹത്തിന്റെ വിവിധ മേഖലകളെക്കുറിച്ച് അകത്തുനിന്നും പുറത്തുനിന്നുമുള്ള കാഴ്ചപ്പാടുകളാണ് സെമിനാറുകളില്‍ അവതരിപ്പിക്കുന്നത്. അഞ്ചു വ്യത്യസ്ത വേദികളില്‍ നടക്കുന്ന സെമിനാറുകള്‍ക്കു നേതൃത്വം നല്‍കുന്നത് 25 സര്‍ക്കാര്‍ വകുപ്പുകളാണ്. നിയമസഭാ ഹാള്‍, ടാഗോര്‍ തിയറ്റര്‍, ജിമ്മി ജോര്‍ജ് സ്റ്റേഡിയം, മാസ്‌കറ്റ് ഹോട്ടല്‍, സെന്‍ട്രല്‍ സ്റ്റേഡിയം എന്നീ വേദികളിലാവും സെമിനാര്‍ നടക്കുക.
ഞെട്ടിയോ മോനെ, 20 കാരിയുടെ ശമ്പളം കേട്ടാൽ ശരിക്കും ഞെട്ടും