കഴിഞ്ഞ ഇരുപത് കൊല്ലമായി ഫിൻലന്റിൽ നഴ്സായി ജോലി ചെയ്തുവരികയാണ് രഞ്ജിത്. ഇത്തവണ നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് രഞ്ജിതുള്ളത്.

ഫിൻലന്റിലെ നഗരസഭ ഭരിക്കാൻ ഇത്തവണയും ഈ എറണാകുളത്തുകാരനുണ്ടാകും. തൃപ്പൂണിത്തുറ സ്വദേശിയായ രഞ്ജിത്താണ് മൂന്നാം തവണയും ഫിന്‍ലന്‍ഡിലെ ഹമീൻലിന്ന നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിൽ മികച്ച വിജയമാണ് ഈ തൃപ്പൂണിത്തുറ സ്വദേശി നേടിയത്. രഞ്ജിത്തിന്റെ വിജയത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ള പ്രചാരണ സഹായവുമുണ്ട്.

സഹോദരി ഭര്‍ത്താവായ രാജേന്ദ്രനാണ് ഒരുക്കങ്ങൾ നടത്തിയത്. ഇതു വലിയ രീതിയിൽ സ്വാധീനവുമുണ്ടാക്കി. രഞ്ജിത്തിന്റെ നേട്ടത്തിൽ കുടുംബവും ഹാപ്പിയാണ്. കഴിഞ്ഞ ഇരുപത് കൊല്ലമായി ഫിൻലന്റിൽ നഴ്സായി ജോലി ചെയ്തുവരികയാണ് രഞ്ജിത്. ഇത്തവണ നഗരസഭയുടെ വൈസ് ചെയർമാൻ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് രഞ്ജിതുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona