2019 ഒക്ടോബർ മൂന്നാം തീയതി രാത്രി പത്തുമണിയോടെ കെ വി ജെട്ടി ഭാഗത്ത് വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

ഹരിപ്പാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുങ്ങി നടന്ന പ്രതി പോലീസ് പിടിയിൽ. കുമാരപുരം കൊച്ചു ചിങ്ങം തറയിൽ ശിവപ്രസാദ് (24) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലാ യത്. കേസിലെ നാലാം പ്രതിയാണ് ഇയാൾ. 2019 ഒക്ടോബർ മൂന്നാം തീയതി രാത്രി പത്തുമണിയോടെ കെ വി ജെട്ടി ഭാഗത്ത് വെച്ചായിരുന്നു സംഭവം നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ബൈക്കിൽ വരികയായിരുന്നു ഫാറൂഖ് എന്ന യുവാവിനെ അഞ്ചോളം പേർ ചേർന്നു തടഞ്ഞുനിർത്തി തട്ടിക്കൊണ്ട് പോയി കുമാരപുരം കൂട്ടം കൈത ഭാഗത്തുള്ള ഒരു ചകിരി ഷെഡിൽ വെച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികളായ നാലു പേരെ പൊലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.