ജൻമനാ കാഴ്ച നഷ്ടപ്പെട്ടതിനൊപ്പം വൃക്കരോഗവും ബാധിച്ച പത്ത് വയസുകാരി ചികിത്സാ സഹായം തേടുന്നു. കൊല്ലം മയ്യനാട് സ്വദേശി ഹലീമയാണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്
കൊല്ലം : ജൻമനാ കാഴ്ച നഷ്ടപ്പെട്ടതിനൊപ്പം വൃക്കരോഗവും ബാധിച്ച പത്ത് വയസുകാരി ചികിത്സാ സഹായം തേടുന്നു. കൊല്ലം മയ്യനാട് സ്വദേശി ഹലീമയാണ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്
ജനിച്ച് വീണത് മുതല്‍ ഇരുട്ടിലാണ് ഹലീമ. പക്ഷേ അന്ധതയൊന്നും ഈ കുരുന്നിന്‍റെ നിശ്ചയദാര്‍ഢ്യത്തെ ബാധിച്ചിരുന്നില്ല. വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മിടുക്കായി പഠിച്ചു. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷമാണ് വൃക്കരോഗം ബാധിച്ചത്. അന്ന് മുതല്‍ സ്കൂളില്‍ പോകാൻ സാധിച്ചിട്ടില്ല. വൃക്ക മാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ബന്ധു വൃക്ക നല്‍കാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും എട്ടര ലക്ഷം രൂപ വേണം വൃക്ക മാറ്റാൻ. സ്വകാര്യ ആശുപത്രിയിലേ ഇതിനുള്ള സംവിധാനമുള്ളൂ.

ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. മരുന്നിനും മറ്റുമായി ഇപ്പോള്‍ തന്നെ മാസം അയ്യായിരം രൂപ ചെലവാകും. കൂലിപ്പണിയാണ് ഹലീമയുടെ അച്ഛന്. ചികിത്സാ ചെലവിനും മറ്റുമായി ഉണ്ടായിരുന്ന വീട് വച്ച് ബാങ്കില്‍ നിന്നും ലോണും എടുത്തിട്ടുണ്ട്. സുമനസുകളുടെ സഹായം ഉണ്ടെങ്കിലേ ഇനി മുന്നോട്ട് പോകാനാകൂ എന്ന അവസ്ഥയിലാണ് ഹലീമയും കുടുംബവും.
ബാങ്ക് വിവരങ്ങള്‍:
ഹലീന നബീസത്ത്,
ഫെഡറല്‍ ബാങ്ക് ബ്രാഞ്ച്, മയ്യനാട്,
കൂട്ടിക്കട
അക്കൗണ്ട് നമ്പര്‍ : 20340100026067
IFSC CODE : FDRL0002034
