കനിവുള്ളവരിലാണ് ഇനി സുരേഷ് ബാബുവിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. സുരേഷ് ബാബുവിന്റെ പേരില്‍ കുറ്റിപ്പുറം എസ്.ബി.ഐയില്‍ എക്കൗണ്ട് തുറന്നിട്ടുണ്ട്.  അക്കൗണ്ട് നമ്പര്‍: 67338409014 എസ്.ബി.ഐ കുറ്റിപ്പുറം ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്:  SBI N0070195 

മലപ്പുറം: മക്കള്‍ക്കായെങ്കിലും കുറച്ച് നാള്‍ കൂടി ജീവിക്കാന്‍ ഇത് എന്റെ അവസാന ശ്രമമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഡയാലിസിസ് സെന്ററിലുമൊക്കെ മാസങ്ങളായി കയറിയിറങ്ങുന്ന സുരേഷ് ബാബുവിന്റെ വാക്കുകളാണിത്. ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതിനാല്‍ വൃക്ക മാറ്റി വെക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് സുരേഷ് ബാബുവെന്ന കുടുംബനാഥന്‍. 

ഭാര്യയും മൂന്ന് ചെറിയ കുട്ടികളുമടങ്ങുന്നതാണ് കുറ്റിപ്പുറം തവനൂര്‍ വെള്ളാഞ്ചേരി സ്വദേശിയായ സുരേഷ് ബാബുവിന്റെ കുടുംബം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വൃക്കമാറ്റി വെക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത് മുതല്‍ കുടുംബത്തിന് ആധിയാണ്. കഴിഞ്ഞ ദിവസം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ ശസ്ത്രക്രിയയുടെ ചിലവ് അറിയിച്ചിരുന്നു. വീട്ടിലെത്തിയ സുരേഷ് ബാബു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം തന്റെ നിസഹായതയും ജീവിക്കാനുള്ള ആഗ്രഹവും കാണിച്ച് വാട്‌സ് ആപ് സന്ദേശം അയച്ച് പ്രതീക്ഷയോടെ കാത്തിരിക്കുരയാണ് ഈ 43 കാരന്‍ ഇപ്പോള്‍. 

കൂലിപ്പണിയില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ചും പഞ്ചായത്തിന്റെ ചെറിയ ധനസഹായത്താലുമാണ് വര്‍ഷങ്ങള്‍ കൊണ്ടാണ് സുരേഷ് വീടൊന്നു ശരിയാക്കിയെടുത്തത്. അതിന് ശേഷമാണ് രോഗം വേട്ടയാടി തുടങ്ങുന്നത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ശസ്ത്രക്രിയ സൗജന്യമാണെന്ന് അറിഞ്ഞ് പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഭാര്യയുടെയോ സഹോദരങ്ങളുടെയോ വൃക്കകളിലൊന്ന് മാറ്റി വെക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ മാച്ച് ചെയ്യാത്തതിനാല്‍ ഇവിടെ നിന്ന് നിരാശനായി മടങ്ങേണ്ടി വന്നു. 

ആശുപത്രി ചിലവ് അടക്കം 20 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കില്‍ ശസ്ത്രക്രിയ നടത്താമെന്നാണ് മെഡിക്കല്‍ ട്രസ്റ്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നാട്ടില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും രണ്ട് ലക്ഷം രൂപ മാത്രമാണ് ഇതുവരെ സ്വരൂപിക്കാനായത്. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരു ദിവസം ആയിരം രൂപ ചെലവില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്.

പട്ടികജാതിയിലുള്‍പ്പെടുന്ന, സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് സുരേഷ്ബാബുവിന്റേത്. നിലവില്‍ ഇദ്ദേഹത്തിന് ജോലിക്കൊന്നും പോകാന്‍ കഴിയില്ല. കനിവുള്ളവരിലാണ് ഇനി സുരേഷ് ബാബുവിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷ. സുരേഷ് ബാബുവിന്റെ പേരില്‍ കുറ്റിപ്പുറം എസ്.ബി.ഐയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

അക്കൗണ്ട് നമ്പര്‍: 67338409014
എസ്.ബി.ഐ കുറ്റിപ്പുറം ബ്രാഞ്ച് 
ഐ.എഫ്.എസ്.സി കോഡ്: SBI N0070195
ഫോണ്‍: 9895371864