Asianet News MalayalamAsianet News Malayalam

സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച തയ്യല്‍ക്കടക്കാരന്‍ റിമാന്‍ഡില്‍

സ്‌കൂൾ കുട്ടികൾ കടയിൽ വരുമ്പോൾ അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു

Kilimanoor native remanded for raping school childrens
Author
Thiruvananthapuram, First Published Feb 2, 2020, 4:56 PM IST

തിരുവനന്തപുരം: കിളിമാനൂരിൽ സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കിളിമാനൂർ സ്വദേശി പൊലീസ് പിടിയിൽ. കിളിമാനൂർ പനപ്പംകുന്ന്‌ ആർ എസ് നിലയത്തിൽ രാജേന്ദ്രൻ (50)നെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. ആറ്റിങ്ങൽ പാലസ് റോഡിൽ തയ്യൽക്കട നടത്തിവരുകയായിരുന്നു പ്രതി.

സ്‌കൂൾ കുട്ടികൾ കടയിൽ വരുമ്പോൾ അശ്ലീല വീഡിയോ കാണിക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തുകയും ആറ്റിങ്ങൽ ഡി വൈ എസ് പി പി വി ബേബിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഐ എസ് എച്ച് ഒ വി വി ദിപിൻ, എസ് ഐ എസ് സനൂജ്, എ എസ ഐ ഫിറോസ്‌ഖാൻ, എ എസ് ഐ ജയൻ, സി പി ഒമാരായ ബാലു, അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Follow Us:
Download App:
  • android
  • ios