2020 മെയ് മാസമായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ അനന്തു കെ പ്രദീപ്, അതുൽ റെജി എന്നിവരെയാണ് 14 വർഷം കഠിന തടവിനും 1,00000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചത്.
ഇടുക്കി: പാഠപുസ്തകങ്ങളുടെ മറവിൽ കഞ്ചാവ് കടത്താൻ ഒത്താശ ചെയ്ത ലോറിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ള പ്രതികൾക്ക് 14 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ എൻഡിപിഎസ് കോടതിയുടേതാണ് വിധി. എൻസിഇആർടിയുടെ പുസ്തക ലോഡിനൊപ്പമായിരുന്നു 62 കിലോ കഞ്ചാവ് കടത്താൻ ശ്രമം നടന്നത്. 2020 മെയ് മാസമായിരുന്നു സംഭവം. കോട്ടയം സ്വദേശികളായ അനന്തു കെ പ്രദീപ്, അതുൽ റെജി എന്നിവരെയാണ് 14 വർഷം കഠിന തടവിനും 1,00000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചത്.
