ഉടുമ്പിന്‍റെ വാലിലാണ് രാജവെമ്പാല കടിച്ചുവലിച്ചത്. ഉടുമ്പും തിരിച്ചാക്രമിച്ചു. ഒടുവിൽ...

കൊച്ചി: രാജവെമ്പാലയും ഉടുമ്പും നടുറോഡിൽ പോരടിക്കുന്ന ദൃശ്യങ്ങൾ പകർത്തി വനപാലകർ. മലയാറ്റൂർ വനത്തിലെ തുണ്ടം റേഞ്ചിലെ റോഡിലാണ് രാജവെമ്പാലയും ഉടുമ്പും ഏറ്റുമുട്ടിയത്. ഉടുമ്പിന്‍റെ വാലിലാണ് രാജവെമ്പാല കടിച്ചുവലിച്ചത്. ഉടുമ്പും തിരിച്ചാക്രമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒടുവിൽ പാമ്പിനെ ഉപേക്ഷിച്ച് ഉടുമ്പ് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ രാജവെമ്പാലയും വനത്തിലേക്ക് ഇഴഞ്ഞുപോയി. കഴിഞ്ഞ ദിവസം വനാതിർത്തിയോട് ചേർന്ന കോട്ടപ്പടി വാവേലി ഭാഗത്ത് ഇറങ്ങിയ മറ്റൊരു രാജവെമ്പാലയെ വനപാലകർ പിടികൂടി വനത്തിലേക്ക് തിരിച്ചയച്ചിരുന്നു.