കോഴിയെ കൂട്ടിലാക്കാൻ പോയ വീട്ടുടമയാണ് പാമ്പിനെ കണ്ടത്...

കൊച്ചി: എറണാകുളം കോതമംഗലത്ത് വീടിനോട് ചേർന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഫോറസ്റ്റ് സംഘത്തിന്റെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ വലയിലാക്കിയത്. ..

Add Asianetnews as a Preferred SourcegooglePreferred

കുട്ടമ്പുഴ പഞ്ചായത്തിലെ കുറ്റിയാംചാലിൽ വീടിനോട് ചേർന്നുള്ള കോഴിക്കൂടിന് സമീപമാണ് വൈകിട്ടോടെ കൂറ്റൻ രാജവെമ്പാലയെത്തിയത്. കോഴിയെ കൂട്ടിലാക്കാൻ പോയ വീട്ടുടമയാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിക്കുകയായിരുന്നു. പൊത്തിലൊളിച്ച പാമ്പിനെ കല്ലുകൾ നീക്കം ചെയ്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്