തിരുവനന്തപുരം:  ആകാശത്ത്  വർണ്ണങ്ങൾ വിരിയിച്ച് കോവളത്ത് നടന്ന കൈറ്റ് ഫെസ്റ്റിവല്‍ ശ്രദ്ധേയമായി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ പട്ടം പറത്തലുകാരാണ് ഫെസ്റ്റിവലിനെത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളും പട്ടം പറത്തലില്‍ പങ്കാളികളായി. 

ഓട്ടിസം ബാധിച്ച  ഭിന്ന ശേഷിക്കാരായകുട്ടികളുടെ വിദ്യാഭ്യസത്തിന് മുൻതൂക്കം നല്‍കുന്ന ഹെൽപിംഗ് ഹാൻഡ് ഓർഗനൈസേഷൻ( എച്ച് 2ഒ) എന്ന ചാരിറ്റബിൽ  സംഘടനയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇംഗ്ളണ്ട്, മലേഷ്യ ,തായ്‍ലന്‍ഡ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പട്ടം പറത്തൽ വിദഗ്ദ്ധരാണ് ഫെസ്റ്റിവലിനായി എത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.