കൊച്ചി: കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റെയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെയും ആഭിമുഖ്യത്തിൽ "സൈക്കിൾ  ടു റീസൈക്കിൾ" സൈക്കിളത്തോൺ  സംഘടിപ്പിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ  ഡയറക്ടർ  പ്രോജെക്ടസ് തിരുമൻ  ആർച്ചുനൻ ഫ്ലാഗ് ഓഫ് ചെയ്തു.

കൊച്ചിയുടെ പലഭാഗങ്ങളിൽ നിന്നായി ഏകദേശം 200 ഓളം സൈക്ലിസ്റ്റുകൾ പരിപാടിയില്‍ പങ്കെടുത്തു. ക്ലീൻ കൊച്ചി ഗ്രീൻ കൊച്ചി എന്ന കാമ്പയിന്‍റെ  ഭാഗമായി നടത്തിയ ഈ പരിപാടിയിൽ എല്ലാവരും ചേർന്ന് പ്ലാസ്റ്റിക് വിമുക്ത കൊച്ചിക്കായി കൈകോർക്കാനുള്ള  പ്രതിജ്ഞയും  എടുത്തു. വൈഎംസിഎ പ്രസിഡന്റ് പോൾസൺ  കെ പി, അഡ്വക്കേറ്റ്സ് അസ്സിസിയേഷൻ പ്രസിഡന്റ് സുനിൽ ജേക്കബ്  ജോസ് , കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്  ജനറൽ മാനേജർ രാജേന്ദ്രൻ  എ ആർ, കൊച്ചിൻ  സ്മാർട്ട് മിഷൻ ലിമിറ്റഡ്  ജനറൽ മാനേജർ രാജി ആർ , ഹെക്സി സൈക്കിൾ  പ്രതിനിധി സ്റ്റാലിൻ എന്നിവർ   സംസാരിച്ചു.

ഹൈക്കോടതി പാർക്കിങ്ങിൽ നിന്ന് രാവിലെ 7.30ന് ആരംഭിച്ച സൈക്കിളത്തോൺ ക്യുഎൻസ് വാക് വേ വഴി  ചാത്തിയത്ത്‌ റോഡിലൂടെ ചിറ്റൂര്‍ റോഡിലെത്തി എംജി റോഡ് കടന്നു ഡിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ് ഇവയിലൂടെ തിരിച്ച്  ഒൻപതു മണിയോടെ  ഹൈക്കോടതി ജംഗ്ഷനിൽ എത്തി. ഹൈക്കോടതി അഭിഭാഷക അസോസിയേഷനും വൈഎംസിഎയും സഹകരിച്ചു.