Asianet News MalayalamAsianet News Malayalam

ഗാന്ധി ജയന്തി ദിനമായ ഇന്ന് യാത്രാ നിരക്കിൽ 50 ശതമാനം ഇളവ് നൽകി കൊച്ചി മെട്രോ

ലോക്ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 

Kochi Metro today offers 50% discount on fares on Gandhi Jayanti
Author
Kochi, First Published Oct 2, 2021, 8:59 AM IST

കൊച്ചി: ജനകീയമാകുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയിൽ (Kochi Metro) ഗാന്ധി ജയന്തി (Gandhi Jayanti) ദിനമായ ഇന്ന് എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവ്. മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ ടിക്കറ്റും (Free Ticket) ഒപ്പമുള്ള ഒരാൾക്ക് 50 ശതമാനം ഇളവും നൽകുന്ന പദ്ധതിയും ഇന്ന് മുതൽ തുടങ്ങും. 

ലോക്ഡൗണിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പാഴ്വസ്തുക്കളിൽ നിന്ന് പുനർനിർമിച്ച അലങ്കാര വസ്തുക്കളുടെ പ്രദർശനവും ഇന്ന് പ്രധാന മെട്രോ സ്റ്റേഷനുകളിലുണ്ടാകും. 2021 സെപ്റ്റംബർ 18ന് കേക്ക് നടത്തിയിരുന്നു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനായി  വാരാന്ത്യങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമാണ് ഇത്. 

അതേസമയം രാജ്യം ഇന്ന് മഹാത്മാ ഗാന്ധിയുടെ 152ാം ജന്മവാർഷികം ആഘോഷിക്കുകയാണ്. സംസ്ഥാന സർക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടുകയാണ്. 2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.

Follow Us:
Download App:
  • android
  • ios