കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം, ചോദ്യംചെയ്തപ്പോൾ നഗ്നത പ്രദർശനം; പ്രതി അറസ്റ്റിൽ
പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അസറുദ്ദീൻ.

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ യാത്രികന്‍റെ ലൈംഗീകാതിക്രമം. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം. ഇന്ന് ഉച്ചയോടെയാണ് സംഭവവുണ്ടായത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് അസറുദ്ദീൻ. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു.
'വീണ നികുതി അടച്ചോ എന്ന് ചോദ്യം, മറുപടി നൽകിയിട്ടുണ്ട്', കുഴൽനാടന് മറുപടിയുമായി ധനമന്ത്രി
ചോദ്യം ചെയ്തതോടെ യുവതിക്ക് മുന്നില്‍ ഇയാൾ നഗ്നത പ്രദർശനവും നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്ന സഹയാത്രികര്‍ ഇടപെട്ടു. അസറുദ്ദീനെ തടഞ്ഞുവച്ച് കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു.പിന്നാലെ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി മുഹമ്മദ് അസറുദ്ദീനെ കസ്റ്റഡിയിൽ എടുത്തു.പെൺകുട്ടി നൽകിയ പരാതിയുടെയും, മൊഴിയുടെയും അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.