നഗരത്തിൽ കാലങ്ങളായി പൂട്ടികിടക്കുന്ന വ്യൂ മൗണ്ട് ഫോട്ടലില്‍ വെച്ചാണ് പ്രതികള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസിൽ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. അരൂർ സ്വദേശി സഞ്ജയ്ക്കായാണ് തെരച്ചിൽ.

കൊച്ചി: കൊച്ചിയിൽ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. അരൂർ സ്വദേശി സഞ്ജയ്ക്കായാണ് തെരച്ചിൽ തുടരുന്നത്. ആൺസുഹൃത്തിനെ അടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു പ്രതികള്‍ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കേസിൽ ഇതുവരെ രണ്ട് പ്രതികൾ പിടിയിലായി. പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

നഗരത്തിൽ കാലങ്ങളായി പൂട്ടികിടക്കുന്ന വ്യൂ മൗണ്ട് ഫോട്ടലില്‍ വെച്ചാണ് പ്രതികള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെൺകുട്ടി പൂർണ്ണനഗ്നായി ഓടി രക്ഷപ്പെടുകയായിരുന്നു. കേസിൽ കൊല്ലം പരവൂർ സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവർ പിടിയിലായിരുന്നു. ആൺ സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമായിരുന്നു പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. സംഭവത്തില്‍ പ്രധാന പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ പ്രതികരിച്ചു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ വേണ്ടിയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാത്തത്. നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്നും പൊലീസ് കമീഷ്ണർ കൂട്ടിച്ചേര്‍ത്തു.