Asianet News MalayalamAsianet News Malayalam

സജി ചെറിയാന്‍ ചൂണ്ടിക്കാട്ടിയത് ചെങ്ങന്നൂരുകാരുടെ പരിഭ്രാന്തി; കോടിയേരി

'പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താന്‍ സൈന്യത്തെ നല്‍കണമെന്ന് നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായിരുന്നു. എന്നാല്‍ ആ സഹായമെത്താന്‍ വൈകി'

kodiyeri says saji cheriyan pointed out the panic condition in chengannur
Author
Trivandrum, First Published Aug 18, 2018, 11:46 AM IST

തിരുവനന്തപുരം: സജി ചെറിയാന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത് ചെങ്ങന്നൂരിലെ ജനങ്ങളുടെ പരിഭ്രാന്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ടുപോയ ആളുകളെ രക്ഷിക്കാന്‍ നേരത്തേ സൈന്യത്തിന്റെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ ഈ സഹായം ലഭ്യമാകാന്‍ വൈകിയെന്നും കോടിയേരി പറഞ്ഞു. 

'പട്ടാളത്തിന്റെ സേവനമാണ് ആവശ്യം. ഭരണം പട്ടാളത്തെ ഏല്‍പിച്ച് നല്‍കണമെന്നാണ് പ്രതിപക്ഷനേതാവിന്റെ ആവശ്യമെങ്കില്‍ അത് നടക്കില്ല'- കോടിയേരി കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios