കൊടുങ്ങല്ലൂരിലെ ഒരു അപ്പാർട്ട്മെന്റിൽ ഭക്ഷണം ആവശ്യപ്പെട്ട് ബഹളം വെച്ചും റിസപ്ഷനിലെ ജീവനക്കാരെ ആക്രമിച്ചും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ ഒരു അപ്പാർട്ട്മെന്റിൽ ഭക്ഷണം ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയും റിസപ്ഷനിലുണ്ടായിരുന്നവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറിയാട് സ്വദേശികളായ ഇഴവഴിക്കൽ അബ്ദുൾ റഹീം (28), വാഴക്കാലയിൽ അഷ്കർ (35), കൈതക്കപറമ്പിൽ വീട്ടിൽ അഷിഫ് (35) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്.

ചന്തപ്പുര ഉഴുവത്തുകടവ് ദേശത്ത് തരുപീടികയിൽ വീട്ടിൽ മുഹമ്മദ് നൗഫൽ (24), ചൂളകട്ടിൽ വീട്ടിൽ മുഹമ്മദ് അൽ താബ് (27) എന്നിവർക്കാണ് ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10:30-ഓടെ ചന്തപ്പുരയ്ക്കടുത്തുള്ള സ്റ്റൈൽ ഹോം അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. മുഹമ്മദ് അൽ താബിൻ്റെ പരാതിയിൽ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ വൈഷ്ണവ്, സി.പി.ഒ. മാരായ അബീഷ്, ജോസഫ്, ധനേഷ്, ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.