കോട്ടയം: ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാരിയെ കാറിലെത്തിയ സംഘം കമ്പി വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഏറ്റുമാനൂരിലെ അലീന ടെക്സറ്റൈൽസ് ഉടമയ്ക്കാണ് അടിയേറ്റത്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ തലയ്ക്ക് പിന്നിലായാണ് അടിയേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ കണ്ടെത്താനാണ് ശ്രമം. കാര്‍ പാല ഭാഗത്തേക്കാണോ, വൈക്കം ഭാഗത്തേക്കാണോ പോയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കാര്‍ ഉടനെ കണ്ടെത്താനായാൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയാനാകും.