കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ മുംബൈയിലേക്ക് കൊണ്ടുപോയി. കേസിൽ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.

കോഴിക്കോട്: മുംബൈയിലെ മാര്‍വാടിയില്‍ നിന്ന് 70ലക്ഷം രൂപ കവര്‍ന്ന കേസില്‍ കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയില്‍. പുളിയഞ്ചേരി അട്ടവയലില്‍ സുജിന്‍രാജിനെയാണ് മുംബൈയില്‍ നിന്നെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അതേസമയം കൊയിലാണ്ടി സ്വദേശിയായ മറ്റൊരാളെയും കേസില്‍ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്.

സുജിന്‍ രാജിനെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് സംഘം മുംബൈയിലേക്ക് കൊണ്ടുപോയി. കൊയിലാണ്ടിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുജിന്‍. ഇയാള്‍ പിന്നീട് മുംബൈയിലേക്ക് കടക്കുകയായിരുന്നു. പാലക്കാട് മുതല്‍ മംഗളൂരു വരെയുള്ള നിരവധി പേര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് പ്രതികളെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം.