കോഴിക്കോട്: ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാ അണ്ടര്‍ 17 ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എച്ച്എംസിഎ ജേതാക്കളായി. ടൈബ്രേക്കറില്‍ ഓറഞ്ച് സ്‌കൂളിനെയാണ് എച്ച്എംസിഎ പരാജയപ്പെടുത്തിയത്. 

നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പാലിച്ചു. തുടര്‍ന്ന് ടൈബ്രേക്കറില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് എച്ച് എം സി എ വിജയിച്ചു. കോഴിക്കോട് ജില്ലയിലെ 52 ടീമുകള്‍ പങ്കെടുത്തു. സെമിയില്‍ ഓറഞ്ച് ഫുട്ബോള്‍ സ്‌കൂള്‍ ക്രസന്റ് ഫുട്ബോള്‍ അക്കാദമിയേയും എച്ച് എം സി എ ന്യൂ സോക്കര്‍ അക്കാദമിയേയും പരാജയപ്പടുത്തിയാണ് ഫൈനലില്‍ കടന്നത്. 

സമാപന ചടങ്ങില്‍ ഗവ ഗണപത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി പി അബ്ദുല്‍നാസര്‍ മുഖ്യാതിഥിയായിരുന്നു. കെ ഡി എഫ് എ വൈസ് പ്രസിഡന്റ് സി കബീര്‍ ദാസ് അധ്യക്ഷത വഹിച്ചു.