എഡിഎം ഓഫീസ് ജീവനക്കാരനായ എം ഗിരീഷാണ് (52) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് കലക്‌ട്രേറ്റ് ഓഫീസില്‍ കുഴഞ്ഞു വീണ് ചികിത്സയിലായിരുന്ന ജീവനക്കാരന്‍ മരിച്ചു. എഡിഎം ഓഫീസ് ജീവനക്കാരനായ എം ഗിരീഷാണ് (52) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. നവംബര്‍ 23ന് രാവിലെ ഓഫീസില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലൂര്‍ പയമ്പ്ര സ്വദേശിയാണ് ഗിരീഷ്. പരേതരായ താമരത്ത് ദാമോദരന്‍ - സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: അജീഷ. വിദ്യാര്‍ത്ഥികളായ ആരതി, ദിയ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍:പ്രതാപന്‍, ജമുന, രേണുക. സഞ്ചയനം ഞായറാഴ്ച.

'ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ല'; അഴിച്ചു മാറ്റിയതെന്ന് എംഎല്‍എ

YouTube video player