കോഴിക്കോട്:  ശുചിത്വ മാലിന്യ സംസ്കരണ - പൊതു ജനാരോഗ്യ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി എൻഫോർസ്മെന്‍റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി കോഴിക്കോട് മുനിസിപ്പൽ കോർപറേഷൻ. ഇതന്‍റെ ഭാഗമായി ഹെൽത്ത് ഇൻസ്പെക്ടർമാർക്ക്  ഇരുചക്രവാഹനം നൽകി 

 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹെൽത്ത് ഇൻസ്പെക്ടർമാർക്കായി വാങ്ങിയ ഇരുചക്രവാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കോർപറേഷൻ ഓഫീസ് പരിസരത്തുവെച്ച് മേയർ  തോട്ടത്തിൽ രവീന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം. രാധാകൃഷ്ണൻ മാസ്റ്റർ, കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, ഹെൽത്ത് ഓഫീസർ ഡോ: ആർ.എസ്.  ഗോപകുമാർ, ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസ്, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.