പതിനാറാമത് പെൺകുട്ടികളുടെ ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ എളേറ്റിൽ എംജെ ഹയർ സെക്കന്‍ഡറി  സ്കൂളിനെ (9 -2 )  പരാജയപ്പെടുത്തി വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ജേതാക്കളായി.


കോഴിക്കോട്: പതിനാറാമത് പെൺകുട്ടികളുടെ ജില്ലാ സീനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ എളേറ്റിൽ എംജെ ഹയർ സെക്കന്‍ഡറി സ്കൂളിനെ (9 -2 ) പരാജയപ്പെടുത്തി വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ ജേതാക്കളായി. സമാപന ചടങ്ങ് കോരങ്ങാട് ജിഎച്ച്എസ്എസ് ഹെഡ്മാസ്റ്റർ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ബേസ്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.എം ജോസഫ്‌ വിജയികൾക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനീസ് മടവൂർ അധ്യക്ഷനായി. കോരങ്ങാട് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ അക്ഷയ്, കെകെ ഷിബിൻ, വിപുൽ വി. ഗോപാൽ, ദിൻഷ കല്ലി, ഫർഹാൻ കാരാട്ട് തുടങ്ങിയവർ സംസാരിച്ചു. കെ അബ്ദുൽ മുജീബ് സ്വാഗതവും ബിഎസ് സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു.