കോഴിക്കോട്: ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊട്ടക്കാവയൽ ക്രസന്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ നാസ്ക് വെള്ളിപറമ്പും വനിതാ വിഭാഗത്തിൽ ദയാപുരം റസിഡൻഷ്യൽ സ്കൂളും ജേതാക്കളായി. 

പുരുഷ വിഭാഗത്തിൽ യുവ അക്കാദമി കടലുണ്ടിയും വനിതാ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് പുതുപ്പാടിയും രണ്ടാം സ്ഥാനം നേടി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം പി. ഷഫീഖ്  ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. അമൽ സേതു മാധവൻ, കെ. വിനു, എൻ.സി റഫീഖ്, സുകുമാരൻ എന്നിവർ സംസാരിച്ചു.