ഒരാള്‍ക്ക് ഒരു സ്‌കെച്ച് മാത്രമെ സമര്‍പ്പിക്കാവൂ. ഇത് ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ കമന്റ് ആയാണ് സമര്‍പ്പിക്കേണ്ടത്. സ്‌കെച്ചുകളുടെ ഫോട്ടോയോ, സ്‌കാന്‍ ചെയ്ത കോപ്പിയോ വേണം സമര്‍പ്പിക്കാന്‍... 

കോഴിക്കോട്: ലോക്ഡൗണ്‍ കാലത്തെ സര്‍ഗാത്മകതയാല്‍ ക്രിയാത്മകമാക്കാന്‍ അവസരമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടം. കൊറോണ നമ്മെ വീട്ടിലിരുത്തിയപ്പോള്‍ കാഴ്ചകള്‍ ചുറ്റുവട്ടങ്ങളിലേക്ക് ചുരുങ്ങിയിരിക്കുകയാണെങ്കിലും നമ്മുടെ സഞ്ചാരത്തിനു മാത്രമേ വിലക്കുള്ളു, സര്‍ഗാത്മകതക്ക് വിലക്കില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ജില്ലാ ഭരണകൂടം.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം: ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജില്‍ (https://www.facebook.com/CollectorKKD/) ദിവസേന പ്രസിദ്ധീകരിക്കുന്ന ആക്ടിവിറ്റിയില്‍ പങ്കെടുത്ത് അതില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്ത് പേരും വയസ്സും അടക്കം കൃത്യ സമയത്തു പോസ്റ്റ് ചെയ്യുക. വിദഗ്ധരടങ്ങുന്ന പാനല്‍ തിരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വീട്ടിലെത്തും. 

ഇന്നത്തെ ആക്ടിവിറ്റി 'വീട്ടിലെ വര' സ്‌കെച്ചിങ് മത്സരമായിരുന്നു വിഷയം: അച്ഛനും അമ്മക്കും സ്‌നേഹപൂര്‍വ്വം. അച്ഛനോടും അമ്മയോടുമുള്ള നിങ്ങളുടെ സ്‌നേഹം ഒരു പേപ്പറിലേക്ക് പകര്‍ത്തുക. അച്ഛനും അമ്മയും ഒത്തുള്ള ഏറ്റവും ഹൃദ്യമായ ഓര്‍മ്മകള്‍ക്ക് ഒരിക്കല്‍ കൂടി വരയിലൂടെ ജീവന്‍ പകരാന്‍ ശ്രമിക്കുക. 

ഒരാള്‍ക്ക് ഒരു സ്‌കെച്ച് മാത്രമെ സമര്‍പ്പിക്കാവൂ. ഇത് ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ കമന്റ് ആയാണ് സമര്‍പ്പിക്കേണ്ടത്. സ്‌കെച്ചുകളുടെ ഫോട്ടോയോ, സ്‌കാന്‍ ചെയ്ത കോപ്പിയോ വേണം സമര്‍പ്പിക്കാന്‍. ഫ്രീ ഹാന്‍ഡ് ഡ്രോയിങ്ങുകള്‍ മാത്രമേ പരിഗണിക്കൂ. സ്‌കെയിലോ റൂളറോ ഉപയോഗിക്കാന്‍ പാടുള്ളതല്ല 

മെസ്സേജ് ആയോ ടാഗ് ചെയ്യുന്നതോ ആയ സ്‌കെച്ചുകള്‍ പരിഗണിക്കുന്നതല്ല. സ്വന്തമായോ, കുടുംബാംഗങ്ങള്‍ ചെയ്തതോ ആയ സ്‌കെച്ചുകള്‍ മാത്രമേ അനുവദിക്കൂ. പോസ്റ്റ് ചെയ്യുന്ന സ്‌കെച്ചിനൊപ്പം മൊബൈല്‍ നമ്പര്‍, പേര്, വയസ്സ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

അഞ്ച് മുതല്‍ 13 വയസ്സ് വരെ, 14 മുതല്‍ 17 വയസ്സ് വരെ, 18ന് മുകളില്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലെ വിജയികള്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക. ഓരോ കാറ്റഗറിയിലും ജൂറി തിരഞ്ഞെടുക്കുന്ന ഒരു ഫോട്ടോക്കും ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈക്ക് ചെയ്യുന്ന ഒരു ഫോട്ടോക്കുമാണ് സമ്മാനം നല്‍കുക.