സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി നിന്നിരുന്ന ഇയാള്‍ അടുത്തിടെയാണ് വടകരയില്‍ എത്തിയത്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വിവിധ പോക്‌സോ കേസുകളിലായി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എറണാകുളം മേത്തല സ്വദേശിയും പൂജാരിയുമായ എം സജി (55), ആയഞ്ചേരി സ്വദേശി കുഞ്ഞിസൂപ്പി, തിരുവള്ളൂര്‍ താഴെ തട്ടാറത്ത് ഇബ്രാഹിം (54) എന്നിവരെയാണ് വടകര പൊലീസ് പിടികൂടിയത്.

മന്ത്രി എത്തിയത് ഉദ്ഘാടനത്തിന്, ആരും കൂടുതൽ പ്രതീക്ഷിച്ചില്ല, ചുറ്റും കറങ്ങി നോക്കി! 'വൃത്തി മുഖ്യം'

അഞ്ച് വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് സജിക്കെതിരെയുള്ള നടപടി. ദര്‍ശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്രപരിസരത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി നിന്നിരുന്ന ഇയാള്‍ അടുത്തിടെയാണ് വടകരയില്‍ എത്തിയത്. ഒന്‍പത് വയസ്സുകാരനെ വാടക സ്റ്റോറില്‍ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിലാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയരാക്കിയ മൂന്ന് പേരെയും പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃത്താലയിലും പാലക്കാട് റെയിൽവേ സ്റ്റേഷനിലുമായി ലഹരിമരുന്ന കടത്താൻ ശ്രമിച്ച 5 പേർ പിടിയിലായി എന്നതാണ്. തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 6.1 കിലോഗ്രാം കഞ്ചാവുമായാണ് മറ്റ് രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നും എക്സൈസ് അറിയിച്ചു.

തൃത്താല, പാലക്കാട് റെയിൽവേ സ്റ്റേഷൻ, രണ്ടിടങ്ങളിലായി അഞ്ച് പേർ; പ്ലാൻ പൊളിച്ച് കയ്യോടെ പിടികൂടി എക്സൈസ്

തൃത്താലയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 4.459 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്ന് യുവാക്കളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ്‌ ഹാരിസ് (29 വയസ്), നൗഷാദ് (35 വയസ്), മുഹമ്മദ്‌ ഫാഹിസ് (29 വയസ്) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. പാലക്കാട്‌ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ ഷിബുവിന്റെ നിർദ്ദേശാനുസരണം തൃത്താല എക്സൈസ് ഇൻസ്‌പെക്ടർ ജി എം മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 6.1 കിലോഗ്രാം കഞ്ചാവുമായാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. തവനൂർ സ്വദേശി മുബഷിർ (22 വയസ്), മലപ്പുറം കാലടി സ്വദേശി ശ്രീരാഗ് (21 വയസ്) എന്നിവരാണ് പിടിയിലായത്. പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും പാലക്കാട് റെയിൽവേ സി ഐ ബി യൂണിറ്റ് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം