കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ  സെപ്തംബർ 21 ന് രാവിലെ ഏഴ് മുതൽ ഡാം  ഷട്ടറുകൾ ഉയർത്തി അധിക ജലം ഒഴുക്കി വിടുന്നതിന്  ജില്ലാ കലക്ടർ സാംബശിവ റാവു ഉത്തരവിട്ടു.  

കുറ്റ്യാടി പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്. പുഴയിൽ 100 സെന്റി മീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് കളക്ടര്‍ അറിച്ചു.