ഓണം, വിഷു, ഈദ്, ക്രിസ്മസ് തുടങ്ങിയ ആഘോഷ ദിവസങ്ങളിലെല്ലാം രാവിലെ മുതല്‍ രാത്രി വരെ കച്ചവടത്തിരക്കിലാവുന്നതിനാല്‍ വ്യാപാരികള്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാറില്ല. ഇതിനൊരു പരിഹാരമെന്നോണമാണ് ഓണത്തിരക്കുകള്‍ക്ക് ശേഷം എല്ലാവര്‍ക്കും സൗകര്യപ്രദമായ ഒരു ദിവസം തിരഞ്ഞെടുത്ത് വര്‍ഷങ്ങളായി ഈ കൂട്ടായ്മ ആഘോഷം സംഘടിപ്പിച്ചുപോരുന്നത്.
കോഴിക്കോട്: ആഘോഷ ദിവസങ്ങളില്‍ കുടുംബാംഗങ്ങളും നാട്ടുകാരും ആഹ്ലാദത്തില്‍ കഴിയുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ കഴിയാതെ തങ്ങളുടെ സ്ഥാപനത്തില്‍ ചിലവഴിക്കേണ്ടി വരുന്നവരാണ് ഭൂരിഭാഗം വ്യാപാരികളും. ഇത്തരത്തിലുള്ള സുഹൃത്തുക്കള്‍ക്കായി തിരക്കുകളെല്ലാം കഴിഞ്ഞ് കഴിഞ്ഞ 14 വര്‍ഷമായി ഓണസദ്യ ഒരുക്കുകയാണ് കോഴിക്കോട് മുക്കത്തെ ഒരു വ്യാപാരി കൂട്ടായ്മ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ഓണസദ്യ 15-ാം വര്‍ഷത്തിലും ആഘോഷപൂര്‍വം നടത്തിയത്.
ഓണം, വിഷു, ഈദ്, ക്രിസ്മസ് തുടങ്ങിയ ആഘോഷ ദിവസങ്ങളിലെല്ലാം രാവിലെ മുതല്‍ രാത്രി വരെ കച്ചവടത്തിരക്കിലാവുന്നതിനാല്‍ വ്യാപാരികള്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാറില്ല. ഇതിനൊരു പരിഹാരമെന്നോണമാണ് ഓണത്തിരക്കുകള്‍ക്ക് ശേഷം എല്ലാവര്‍ക്കും സൗകര്യപ്രദമായ ഒരു ദിവസം തിരഞ്ഞെടുത്ത് വര്‍ഷങ്ങളായി ഈ കൂട്ടായ്മ ആഘോഷം സംഘടിപ്പിച്ചുപോരുന്നത്. കെ.വി.വി.ഇ.എസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിലാണ് വിപുലമായ വിഭവങ്ങളോടെയുള്ള ഓണസദ്യ ഒരുക്കിയത്. ആയിരത്തിലധികം ആളുകളാണ് ഇത്തവണയും സദ്യയില്‍ പങ്കാളികളായത്. പോലീസ്, അഗ്നിരക്ഷാ സേനാംഗങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. കച്ചവട തിരക്കുകളില്‍ നിന്ന് മാറി വ്യാപാരികള്‍ക്ക് പരസ്പരം കാണാനും സൗഹൃദം പങ്കുവെക്കാനുമുള്ള വേദി കൂടിയാണിത്. വരും വര്‍ഷങ്ങളിലും കൂടുതല്‍ ഗംഭീരമായി ഈ ഓണാഘോഷം മുന്നോട്ട് കൊണ്ടുപോകുമെന്ന് കെ.വി.വി.എസ് മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബര്‍ പറഞ്ഞു.



