ഈങ്ങാപുഴ: കോഴിക്കോട്  വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു.  ഈങ്ങാപുഴയിലെ റബര്‍വ്യാപാരി വാനിക്കര പനമ്പേല്‍ ജോണ്‍ ജോസഫ് (കുഞ്ഞേട്ടന്‍ -68) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് വെസ്റ്റ് പുതുപ്പാടിയിലുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ്  കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. 

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.  കൊവിഡ് നിയന്ത്രണം ഉള്ളതിനാല്‍ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പുതുപ്പാടിയില്‍ സംസ്കാരം നടത്തും.