Asianet News MalayalamAsianet News Malayalam

ആരോഗ്യ വകുപ്പ് ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതിയുമായി കാരശ്ശേരി പഞ്ചായത്തംഗം, കേസെടുത്ത് പൊലീസ്

പരാതിയിൻമേൽ മുക്കം പൊലീസ് കേസ്സെടുത്തിട്ടുണ്ട്. എന്നാൽ പഞ്ചായത്തംഗമാണ് തന്നെ മർദ്ദിച്ചതെന്ന് കാണിച്ച് നിധിനും ചികിത്സതേടി. 

Kozhikode panchayat member alleges that he beaten up by health department employee
Author
Kozhikode, First Published Jul 26, 2021, 9:54 PM IST

കോഴിക്കോട്: കാരശ്ശേരിയിൽ പഞ്ചായത്തംഗത്തെ ആരോഗ്യ വകുപ്പ് ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി. കൊവിഡ് വിവരങ്ങൾ ക്രോഡീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിക്ക് കാരണം. പഞ്ചായത്ത് അംഗം അഷറഫ് തച്ചാരമ്പത്തിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മൂന്നുദിവസത്തെ ക്രോഡീകരിച്ച കൊവിഡ് ഫലങ്ങൾ ആരോഗ്യ വകുപ്പ് ജീവനക്കാരനായ കാരശ്ശേരി സ്വദേശി നിധിൻ കംപ്യൂട്ടറിൽ നിന്ന് നീക്കം ചെയ്തെന്നും ഇത് ചോദ്യം ചെയ്തതിനാണ് മർദ്ദനമേറ്റതെന്നുമാണ് പഞ്ചായത്ത് അംഗം അഷറഫിന്റ പരാതി. പരാതിയിൻമേൽ മുക്കം പൊലീസ് കേസ്സെടുത്തിട്ടുണ്ട്. എന്നാൽ പഞ്ചായത്തംഗമാണ് തന്നെ മർദ്ദിച്ചതെന്ന് കാണിച്ച് നിധിനും ചികിത്സതേടി. പഞ്ചായത്തംഗത്തെ മർദ്ദിച്ച ആരോഗ്യപ്രവർത്തകനെതിരെ നടപടിയാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ കാരശ്ശേരിയിൽ പ്രതിഷേധിച്ചു.

Follow Us:
Download App:
  • android
  • ios