കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. നാല് പേര്‍ ഗുരുതരാവസ്ഥയിലാണ്. പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ബേപ്പൂരിൽ നിന്ന് വരികയായിരുന്ന കാറും പാൽ വിതരണത്തിനായി എത്തിയ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ട് പേർ വാഹനത്തിൽ നിന്ന് തെറിച്ച് വീണു. ബാക്കിയുള്ളവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി മുനവർ, ബേപ്പൂർ സ്വദേശി ഷാഹിദ് ഖാൻ എന്നിവരാണ് മരിച്ചത്.