ആദിവാസി സ്ത്രീയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ആദിവാസി സ്ത്രീയെ ഒരാഴ്ചയായി കാൺമാനില്ലെന്ന് പരാതി. കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളത്തോട് കാക്കണഞ്ചേരി ആദിവാസി കോളനിയിൽ താമസിക്കുന്ന രാജഗോപാലന്റെ ഭാര്യ ലീലയെ (53) ആണ് കാണാതായത്. കോളനിയോട് ചേർന്ന പ്രദേശങ്ങളിൽ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ലീലയെ കണ്ടെത്താനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളത്തോട് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

Read more:  അച്ഛന്റെ കൂട്ടുകാരനെന്ന് പരിചയപ്പെടുത്തി 10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു, അഞ്ച് വര്‍ഷം കഠിന തടവ്