കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന യോഗം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിക്കാൻ കോൺഗ്രസ് തീരുമാനം. കെ പി സി സിയുടെ തീരുമാനം ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് അറിയിച്ചത്. അനുസ്മരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 18 ന് കോട്ടയം ഡി സി സിയുടെ ആഭിമുഖ്യത്തില്‍ മാമ്മന്‍ മാപ്പിള്ള ഹാളില്‍ നടക്കും. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി അധ്യക്ഷത വഹിക്കുന്ന യോഗം എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും.

മറ്റ് ഡി സി സികളുടെയും ബ്ലോക്ക്- മണ്ഡലം - ബൂത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ അന്നേ ദിവസം പുഷ്പാര്‍ച്ചന, രക്തദാന ക്യാമ്പ്, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ കാരുണ്യ സ്പര്‍ശം ഏറ്റിട്ടുള്ളവരും ഉള്‍പ്പെടെയുള്ളവര്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും കെ പി സി സി വ്യക്തമാക്കി.

'ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുമ്പോൾ സിഐടിയു പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ മേൽ കുതിരകയറുന്നു'; വിമർനവുമായി സുധാകരൻ