ടൈപ്പ് റൈറ്ററിൽ ചിത്രം വരയ്ക്കുന്ന കൃഷ്ണൻ, ലെനിൻ മുതൽ നെഹ്റു വരെ
ആദ്യമായി ടൈപ്പ് ചെയ്തത് ലെനിനിന്റെ ചിത്രമായിരുന്നു. നെഹ്‌റുവിന്റെയും പുലിക്കൂട്ടത്തിന്റെയും ചിത്രങ്ങള്‍ സമയം ചെലവഴിച്ച് തയ്യാറാക്കിയെടുത്തു.

മലപ്പുറം: വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ച് ആദ്യമായി ചിത്രം വരച്ച ചിത്രങ്ങള്‍ നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് മൂക്കുതല സ്വദേശിയായ കൃ ഷ്ണന്‍. ടൈപ്പ്‌റൈറ്റര്‍ ഉപയോഗിച്ച് ആദ്യമായി ചിത്രം വരച്ച നന്നംമുക്ക് മൂക്കുതല സ്വദേശിയാണ് കൃഷ്ണന്‍. യൗവനകാലത്ത് ടൈപ്പ്‌റൈറ്ററില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കൃഷ്ണന്‍ ഒഴിവുസമയങ്ങളില്‍ സ്വയം പരിശീലിച്ച് എടുത്തതാണ് ടൈപ്പ്‌റൈറ്ററിലുള്ള ചിത്രരചന.
ആദ്യമായി ടൈപ്പ് ചെയ്തത് ലെനിനിന്റെ ചിത്രമായിരുന്നു. നെഹ്‌റുവിന്റെയും പുലിക്കൂട്ടത്തിന്റെയും ചിത്രങ്ങള്‍ സമയം ചെലവഴിച്ച് തയ്യാറാക്കിയെടുത്തു. ഒരു മാസത്തോളം പണിപ്പെട്ടാണ് ചിത്രം തയ്യാറാക്കിയത്. ചത്തീസ്ഗഡില്‍ സ്വകാര്യസ്ഥാപനത്തില്‍ സ്റ്റെനോഗ്രാഫര്‍ ആയി ജോലി ചെയ്തുവരുന്ന സമയത്ത് സ്ഥാപനത്തിന്റെ മാഗസിനിലും ചിത്രം സ്ഥാനം പിടിച്ചു.
ഇത് നിരവധി പേരുടെ പ്രശംസ പിടിച്ചുപറ്റാന്‍ ഇടയാക്കി. പലരും ചിത്രങ്ങള്‍ ആവശ്യപ്പെട്ടതോടെ തയ്യാറാക്കി കൊടുത്തു. തമിഴ്‌നാട്ടില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ദേഹം വരച്ചിട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ യുഗത്തില്‍ ടൈപ്പ്‌റൈറ്റര്‍ ഉപേക്ഷിച്ചതോടെ പുതിയ ചിത്രങ്ങള്‍ വരക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. പഴയകാല ഓര്‍മകള്‍ പങ്കുവച്ച് വിശ്രമജീവിതം നയിക്കുന്ന കൃഷ്ണന്‍ നിധിപോലെ കാത്തുസൂക്ഷിക്കുകയാണ് തന്റെ പഴയകാല കലാവിരുതുകള്‍ടൈപ്പ്‌റൈറ്റര്‍ കൊണ്ട് ചിത്രം വരയ്ക്കാന്‍ പുലിയാണ് കൃഷ്ണന്‍