Asianet News MalayalamAsianet News Malayalam

വൈദ്യുതി ബില്ലടയ്ക്കാന്‍ ബുദ്ധിമുട്ടേണ്ട; കെഎസ്ഇബി ക്യാഷ് കൗണ്ടറുകള്‍ നാളെ പ്രവര്‍ത്തിക്കും

തിരക്ക് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

KSEB cash counters to function august 30 after holidays arrangements made to manage rush afe
Author
First Published Aug 29, 2023, 11:09 AM IST

തിരുവനന്തപുരം: ഓഗസ്റ്റ് 30ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുമെന്ന് അറിയിപ്പ്. തുടർച്ചയായ അവധികൾക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസത്തിൽ ക്യാഷ് കൗണ്ടറുകളിൽ ഉണ്ടാകുന്ന അഭൂതപൂർവ്വമായ തിരക്ക് മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.  ഓഗസ്റ്റ് 30ന് രാവിലെ ഒന്‍ പത് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ എല്ലാ സെക്ഷൻ ഓഫീസുകളിലേയും ക്യാഷ് കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പബ്ളിക് റിലേഷൻസ് ഓഫീസറുടെ ചുമതലയുള്ള ചീഫ് പേഴ്സണൽ ഓഫീസർ അറിയിച്ചു.

Read also: കേരളത്തിന്റെ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്ന ഉത്സവം, മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി

അതേസമയം സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി. ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷന്‍ കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടെങ്കിലും പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണത്തിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് അവസരമാക്കരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനത്തിലോ പങ്കെടുപ്പിക്കരുതെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകി.  വിതരണം ചെയ്യുന്ന കിറ്റിലോ അനുബന്ധ സാമഗ്രികളിലോ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നമോ പേരോ മറ്റ് സൂചനകളോ പാടില്ലെന്നും  തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ നിര്‍ദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്ത് നൽകിയിരുന്നു. അതേസമയം, കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Read also: വിഎസ്എസ്എസി പരീക്ഷ തട്ടിപ്പ് സംഘം മറ്റ് മൂന്ന് പരീക്ഷകളിൽ കൂടി കൃത്രിമം നടത്തി; റദ്ദാക്കാൻ റിപ്പോർട്ട് നല്‍കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios