കൊച്ചി: എറണാകുളത്തെ വൈറ്റിലയിൽ ഷോക്കേറ്റ് കെ എസ് ഇ ബി കരാർ തൊഴിലാളി മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി രെജികുമാറാണ് മരിച്ചത്. 

വൈദ്യുത ലൈനിലെ അറ്റകുറ്റപണികൾക്കിടയിലാണ് രെജികുമാറിന് ഷോക്കേറ്റത്. രെജികുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.