കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ(40) മുതുതലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കെഎസ്ഇബി മുതുതല സെക്ഷൻ ഓഫീസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ(40) മുതുതലയിലെ വാടക കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെയാണ് മുതുതല സെന്ററിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഇയാളെ പുറത്തേക്ക് കാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കുഴഞ്ഞു വീണാവാം മരണം എന്നാണ് പ്രാഥമിക നിഗമനം പോസ്റ്റുമോർട്ടം നടപടികൾ സ്വീകരിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകും.

