ചേർത്തല: കൊവിഡ് വൈറസിനെ നേരിടാൻ വാതില്‍പ്പിടിയില്‍ ഘടിപ്പിക്കാവുന്ന ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഉപകരണവുമായി കെഎസ്ഇബി എഞ്ചിനീയര്‍. പട്ടണക്കാട് 'വിസ്മയ'ത്തില്‍ കെ സി ബൈജു വാണ് പുതിയൊരു ആശയവുമായി രംഗത്തെത്തിയത്.

പലതവണ സ്പര്‍ശിക്കാന്‍ ഇടയുള്ള ഒരു ഭാഗമാണ് സ്ഥാപനങ്ങളിലെയും വാതിലുകളുടെ കൈപ്പിടികള്‍. ബാങ്കുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ ഒട്ടേറെപ്പേര്‍ ദൈനംദിനം സ്പര്‍ശിക്കുന്ന വാതില്‍ കൈപ്പിടികളിൽ നിന്നാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ മനുഷ്യരിലേയ്ക്ക് പടരുന്നത്. വാതില്‍പ്പിടിയില്‍  മുമ്പു വൈറസ് വാഹകരായ ആരെങ്കിലും സാനിറ്റൈസ് ഉപയോഗിക്കാതെ പിടിച്ചിട്ടുണ്ടെങ്കില്‍ പിന്നീട്  വാതില്‍പ്പിടിയില്‍ സ്പര്‍ശിക്കുന്ന ആളിലേയ്ക്കും വൈറസ് പകരാന്‍ സാധ്യത കൂടുതലാണ്. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ബൈജു വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് സാനിറ്റൈസർ ഫോർ ഡോർ ഹാന്റിൽസ്.

വാതിലിന്റെ കൈപ്പിടിയില്‍ ഒരാള്‍ സ്പര്‍ശിക്കുകയാണെങ്കില്‍ സ്പര്‍ശിക്കുന്നതിന് തൊട്ടുമുമ്പായി (ഹാന്‍ഡിലിന്റെ സമീപത്ത് എത്തുമ്പോള്‍ത്തന്നെ) ആ കൈപ്പിടിയില്‍ പൊതിഞ്ഞിരിക്കുന്ന പ്രത്യേക കവചത്തിലേയ്ക്ക് കൃത്യമായ അളവില്‍ ആല്‍ക്കഹോളിക് സാനിറ്റൈസര്‍ ലായനി ഓട്ടോമാറ്റിക്ക് ആയി എത്തുന്നു. അങ്ങനെ ആ ഹാന്‍ഡില്‍ ഓട്ടോമാറ്റിക്ക് ആയി സാനിറ്റൈസ് ചെയ്ത് വൈറസ്സ് വിമുക്തമാകുന്നു. ആളുകളുടെ സാന്നിധ്യം അറിയുന്ന ഇന്‍ഫ്രാറെഡ് സെന്‍സര്‍, കണ്‍ട്രോള്‍ സര്‍ക്യൂട്ട്, മൈക്രോ പമ്പ്, വാല്‍വ് ബാറ്ററി, സ്വിച്ച്,  ചെറിയ കുഴലുകള്‍, വാതില്‍പ്പിടിയില്‍ ഉറപ്പിക്കുന്ന പ്രത്യേക കവചം , നോസ്സില്‍, ആല്‍ക്കഹോളിക് സാനിറ്റൈസര്‍ലായനി സംഭരിച്ചു വയ്ക്കുന്നതിനുള്ള പ്രത്യേക കുപ്പി തുടങ്ങിയവയാണ് ഈ ഉപകരണത്തിന്‍റെ പ്രധാന ഭാഗങ്ങള്‍.

സാനിറ്റൈസര്‍ ലായനി തീരുന്ന മുറയ്ക്ക് വീണ്ടും നിറച്ചുകൊടുക്കാം. പുതിയ ഉപകരണത്തിന് 600 രൂപയോളം  ചെലവരും. കെഎസ്ഇബി ആസ്ഥാനമായ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ ചീഫ് സേഫ്റ്റി കമ്മീഷണറുടെ കീഴില്‍ സുരക്ഷാ ഇന്നൊവേഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ആണ് ബൈജു. വൈദ്യുത മേഖലയിലടക്കം നാല്‍പ്പതില്‍പരം കണ്ടുപിടുത്തങ്ങള്‍ ഇതിന് മുമ്പ് നടത്തിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഊര്‍ജ്ജസംരക്ഷണ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ചില കണ്ടുപിടുത്തങ്ങള്‍ കെഎസ്ഇബി നടപ്പിലാക്കിയിട്ടുണ്ട്. വൈക്കം ആശ്രമം സ്കൂള്‍ അധ്യാപിക അശ്വതിയാണ് ഭാര്യ. മകൻ : അക്ഷയ്ബൈജു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവി