അമ്പലപ്പുഴ: വീട്ടിൽ മീറ്റർ റീഡിംഗിനെത്തിയ ജീവനക്കാരനെ നായ കടിച്ചു. പുന്നപ്ര കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരൻ പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് പോളക്കുളം വീട്ടിൽ അൻഷാദി (30) നാണ് കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. 

വണ്ടാനം പാണ്ടിയമ്മ മഠത്തിന് സമീപമുള്ള ഒരു വീട്ടിൽ മീറ്റർ റീഡിംഗിനായി എത്തിയപ്പോഴാണ് ഇവിടുത്തെ നായ കടിച്ചത്. കെട്ടിയിരുന്ന കയര്‍ പൊട്ടിച്ച് നായ അൻഷാദിന്റെ കാലിൽ കടിക്കുകയായിരുന്നു. പരിക്കേറ്റ അൻഷാദ് മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് ചികിത്സ തേടി. ഇതുസംബന്ധിച്ച് പുന്നപ്ര പോലീസിൽ പരാതി നൽകിയതായും അൻഷാദ് അറിയിച്ചു.

പ്രതീകാത്മക ചിത്രം