മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

ഇടുക്കി: ട്രാൻസ്ഫോമറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തൻപുരയ്ക്കൽ മനുതങ്കപ്പൻ (40) ആണ് മരിച്ചത്. ഇലപ്പള്ളി ഭാഗത്ത് അറ്റകുറ്റപ്പണിക്കിടെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

മാളിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരണം

ബെംഗളൂരു: ബെംഗളൂരുവിൽ മാളിന് മുകളിൽ നിന്ന് വീണ് കോളേജ് വിദ്യാർത്ഥിനി മരിച്ചു. ബെംഗളൂരു സ്വദേശിനി ലിയ ആണ് മരിച്ചത്. ഫിഫ്ത് അവന്യൂ മാളിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠി ക്രിസ്സിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുവരും ബികോം ബിരുദ വിദ്യാർത്ഥികളാണ്.