Asianet News MalayalamAsianet News Malayalam

ഇൻസുലേറ്റർ മാറാന്‍ ശ്രമിക്കുന്നതിനിടെ 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റു, കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.

KSEB worker who got shock from 11 KV line died in Kaipamangalam etj
Author
First Published Nov 6, 2023, 2:45 PM IST

തൃശൂർ: കൈപമംഗലത്ത് 11 കെ വി ലൈനിൽ നിന്നും ഷോക്കേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കെഎസ്ഇബി കയ്പമംഗലം സെക്ഷനിലെ ജീവനക്കാരൻ അഴീക്കോട് പേബസാർ സ്വദേശി തമ്പി (45) ആണ് മരിച്ചത്. ചെന്ത്രാപ്പിന്നി ചിറക്കൽ പള്ളിക്കടുത്ത് ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. ഏരിയൽ ട്രോളി വാഹനത്തിൽ കയറി 11 കെ.വി ലൈനിലെ ഇൻസുലേറ്റർ മാറാനായി ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്.

ലൈൻ ഓഫ് ചെയ്ത ശേഷമാണ് ജോലിക്ക് കയറിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. എന്നാല് എങ്ങിനെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് വ്യക്തമല്ല. ഉടൻ തന്നെ ചെന്ത്രാപ്പിന്നിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തില്‍ കോഴിക്കോട് മൂലാട് വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ചക്കത്തൂർ വിജയലക്ഷ്മി 64)ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മരണമെന്ന് നിഗമനം. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വയലിൽ കണ്ടെത്തിയത്. പുല്ലരിയാൻ പോയപ്പോൾ ഷോക്ക് ഏറ്റതെന്നാണ് സംശയം. ഇവരുടെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios