Asianet News MalayalamAsianet News Malayalam

ദിവസവേതന ജോലി ചെയ്യുന്നവര്‍ക്ക് സാക്ഷ്യപത്രം നൽകില്ലെന്ന് കെഎസ്എഫ്ഇ; നൽകാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

സാക്ഷ്യപത്രം നല്‍കാനാവില്ലെന്ന വടക്കാഞ്ചേരി ശാഖാ മാനേജരുടെ വാദം മനുഷ്യാവകാശ കമ്മിഷന്‍ അംഗം വികെ. ബീനാകുമാരി തള്ളി.

KSFE will not issue certificates to daily wage workers Human Rights Commission ordered to provide
Author
First Published Aug 23, 2024, 7:53 PM IST | Last Updated Aug 23, 2024, 7:56 PM IST

തൃശൂര്‍: കെഎസ്എഫ്ഇ വടക്കാഞ്ചേരി ശാഖയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നയാളിന് സാക്ഷ്യപത്രം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. പ്രത്യേക ജോലിക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടാല്‍ സാക്ഷ്യപത്രം നല്‍കാനാവില്ലെന്ന വടക്കാഞ്ചേരി ശാഖാ മാനേജരുടെ വാദം മനുഷ്യാവകാശ കമ്മിഷന്‍ അംഗം വികെ. ബീനാകുമാരി തള്ളി.

വടക്കാഞ്ചേരി കുമ്പളങ്ങാട് ദേശം സ്വദേശി എം.വി. പവിത്രന് സാക്ഷ്യപത്രം നല്‍കാനാണ് ഉത്തരവ്. കെഎസ്എഫ്ഇ ശാഖകള്‍ നിയമനം നടത്താറില്ലെന്നും പരാതിക്കാരനെ താല്‍ക്കാലിക ജീവനക്കാരനായി നിയമിച്ചിട്ടില്ലെന്നും ശാഖാ മാനേജര്‍ കമ്മിഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കെ എസ് എഫ് ഇ യുടെ നിയമനാധികാരി മാനേജിങ് ഡയറക്ടറാണ്. എന്നാല്‍ ശാഖയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാറുണ്ട്. ഇത്തരത്തില്‍ നിയമിക്കുന്നവര്‍ക്ക് ജോലി ചെയ്തതായുള്ള സാക്ഷ്യപത്രം നല്‍കാനാവില്ലെന്നാണ് നിലപാട്.

മാനേജരുടെ വാദം നീതിയുക്തമല്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരന് കെ എസ് എഫ് ഇയിലുള്ള സുഗമ അക്കൗണ്ടില്‍ ശമ്പളം അയച്ചതിന്റെ രേഖ പരാതിക്കാരന്‍ ഹാജരാക്കി. പരാതിക്കാരന് എംപ്ലോയ്‌മെന്റ് കാര്‍ഡ് നല്‍കിയതായും കമ്മിഷന്‍ കണ്ടെത്തി. എന്നാല്‍ പരാതിക്കാരന്‍ ഏത് തസ്തികയില്‍ ജോലി ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. കെ എസ് എഫ് ഇ  വടക്കാഞ്ചേരി ശാഖാ മാനേജര്‍ക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.

'തുടയിൽ സൂചി തുളച്ചു കയറിയ കുട്ടിക്ക് 14 വർഷം നിരീക്ഷണം' ഇതിന് ശാസ്ത്രീയ അടിസ്ഥാനമില്ലെന്ന് എക്സ്പര്‍ട്ട് പാനൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios