പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

പാലക്കാട്: പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ബസ് മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമം. ടൗണിൽ കറങ്ങിയ ശേഷം പ്രതി ബസ് ഉപേക്ഷിച്ച് മുങ്ങി. ബസ് പലയിടത്തും ഇടിച്ചു. ഒരു കടയിലും മതിലിലും ഇടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസാണ് അജ്ഞാതന്‍ മോഷ്ടിച്ചത്. പാലക്കാട് നഗരത്തിലെ മംഗളം ടവറിന് സമീപത്താണ് ബസ് നിർത്തിയത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്തുടര്‍ന്നതോടെയാണ് ഇയാൾ ബസ് ഉപേക്ഷിച്ച് മുങ്ങിയത്. ബസ് മോഷണം പോയത് അറിഞ്ഞതോടെ ജീവനക്കാര്‍ തിരച്ചില്‍ ആരംഭിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പിന്തുടര്‍ന്നെത്തുന്നത് കണ്ട് ബസ് ഉപേക്ഷിച്ച് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred